Tuesday, May 1, 2007

മരണത്തിലേക്കുള്ള വഴിദൂരം





അജ്ഞാതമായ ആ താവളത്തില്‍ അവര്‍ നിര്‍ന്നിമേഷരരായി നോക്കി നിന്നു.
പ്രസവിക്കാതെ കിടന്ന ഭ്രൂണങ്ങള്‍ അവരുടെ മനസ്സിനെ തളര്‍ത്തി.

ഒന്നും എഴുതുന്നില്ല മനസ്സിന്‌ ഭ്രാന്ത്‌ പിടിക്കട്ടെ.ഗര്‍ഭപാത്രത്തിന്റെ
ആഴിയില്‍ ഭ്രൂണങ്ങള്‍ മുങ്ങി മരിക്കട്ടെ.

അവര്‍ പറയുന്നു: നമുക്ക്‌ ഭ്രാന്താണെന്ന്‌.

വയ്യ...ജീവിക്കാന്‍ വയ്യ...നമുക്കു മരിക്കണം.

ഓടുന്ന തീവണ്ടിയുടെ ചക്രങ്ങള്‍ക്കിടയില്‍ എന്റെ തലച്ചോറ്‌
ചതഞ്ഞരയണം.അലകളിളകുന്ന തിരമാലകള്‍ക്കിടയില്‍ നമുക്ക്‌ ഊളിയിടാം.

കറങ്ങുന്ന ഫാനില്‍ തൂങ്ങിയാടാം...

ചര്‍ച്ച നീണ്ടു.ആരും ഒരു കണ്‍ക്ലൂഷനിലെത്തിയില്ല.
മരണത്തെ കുറിച്ചു മാത്രം അവര്‍ സംസാരിച്ചു.

ചിറകൊടിഞ്ഞ പറവകളായിരുന്നു അവര്‍.മാലാഖകളേക്കാളും ഉയരത്തില്‍ അവര്‍ പറന്നു.
ക്രൂരന്മാരായ മാലാഖമാര്‍ അവരുടെ ചിറകുകള്‍ കരിച്ചു കളഞ്ഞു.

പ്രണയത്തെ കുറിച്ചു അവരെഴുതിയ കവിതകളൊക്കെ
ചുഴലിയില്‍ പറന്നു പോയി.

കാമുകിക്കായി സ്വന്തം ഹൃദയ രക്തം കൊണ്ടു കവിത രചിച്ചിരുന്നു.
അവളുടെ ചവറ്റു കൊട്ടയില്‍ നിന്ന് ഹൃദയം വേദനയാല്‍ പിടഞ്ഞു.

ജീവിതത്തെ കുറിച്ച്‌ അവരെഴുതിയതൊക്കെ വെറും ക്‌ഷാരമായി.
അവര്‍ മരണത്തെ കുറിച്ച്‌ എഴുതിയില്ല.അതിലേക്കുള്ള വഴിദൂരം അന്വേഷിച്ചു നടന്നു.
എങ്ങനെ മരിക്കണമെന്നറിയാതെ അവര്‍ വിഷമിച്ചു.കാലിയായ
പോക്കറ്റിനുള്ളില്‍ കൈയ്യിട്ട്‌ നിര്‍ന്നിമേഷരായി അവര്‍ നിന്നു.മരണത്തിന്റെ
കൈകള്‍ പോലും അവരെ സഹായിച്ചില്ല.

സ്വപ്നങ്ങളുടെ വിഹായസ്സിലേക്കിനി അവര്‍ക്ക്‌ പറക്കാനാവില്ല.
അവരുടെ ചിറകുകള്‍ കരിഞ്ഞു പോയിരുന്നു. മരണത്തിന്റെ
വിസ്മൃതിയിലേക്ക്‌ അവര്‍ക്കൂളിയിടാനുമായില്ല.

'നമുക്ക്‌ മരിക്കണം'.

അവര്‍ ഭ്രാന്തമായി നിലവിളിച്ചു.

2 comments:

വിനോജ് | Vinoj said...

വളരെ നല്ല രചന, നല്ല ഭാഷ. വളരെ ഇഷ്ടമായി.. നല്ല പോസ്റ്റ്‌.

thoufi | തൗഫി said...

ഹൃദ്യമായ ഭാഷ..
ഒഴുക്കുള്ള ശൈലി.
തുടര്‍ന്നും എഴുതൂ.