നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍
ഞാന്‍ കുളിരണിയുന്നു.
തന്ത്രികള്‍ പോയ എന്റെ
പ്രണയ വീണ ഒരിക്കലും പാടില്ലേ?
പ്രിയപ്പെട്ടവളേ!
നീ എന്റെ എല്ലാമാണ്.
കാറ്റിന്റെ കുളിരിലും
കവിതയുടെ ചൂടിലും
കുയിലിന്റെ പാട്ടിലും
അറിയുകയാണു നിന്നെ ഞാന്‍.
വ്യഥയുടെ മുള്‍മുനയില്‍
ഹൃദയം മുറിഞ്ഞു ചോര
പൊടിയുകയാണ്.
വ്യഥ പൂണ്ട ഹൃത്തടമിടിക്കുകയാണ്.
അസ്തമയമോ സൂര്യന്റെ വിരഹം.
ആരോ തന്നെ ഓര്‍ത്തിരിക്കുന്നുവെന്ന
മിഥ്യയായിരുന്നോ
ഈ സൂര്യനെ ഇന്നോളം
ജീവിപ്പിച്ചത്.
വയ്യ...
ഈ നഷ്ടപ്പെടലുകള്‍...
നീ അങ്ങു ദൂരെ...
നിനക്കറിയില്ല
ഈ വിരഹത്തിന്റെ വേദന
കൈകളില്‍ വേദനയുടെ കുളിരു
വന്നു കയറുന്നു.
എന്റെ ഈ മുറിഞ്ഞു പോയ
സിരകളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന
രക്തത്തില്‍ ബ്രഷ് മുക്കി
ഞാന്‍ നിന്റെ ചിത്രം
ഈ ക്യാന്‍വ്വാസിലേക്കു പകര്‍ത്തട്ടെ.
നിന്നെ കുറിച്ചു ഞാനെഴുതുമ്പോ
സ്നേഹത്തിന്റെ മഷിയാണു ഞാന്‍
നിറക്കുന്നത്.
നീ മാത്രം...
നിന്റെ കണ്ണുകള്‍
എത്ര സുന്ദരമാണ്.
നിന്റെ മന്ദസ്മിതം
എന്റെ മനസ്സിനെ കുളിരണിയിക്കുന്നു.
പെയ്തൊഴിയാത്ത മേഘങ്ങളാണു
ഇനി ഈ മനസ്സില്‍...
വ്യഥ പൂണ്ട ഈ ഹൃദയത്തിനു
ഒരു മന്ദമാരുതനായി
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം.
3 comments:
ആര്‍ദ്രം മധുരം പ്രണയം !!!
ഒന്നിലൊതുങ്ങാതെ.. ഇനിയും പ്രണയിക്കുക.. ഇനിയും കവിത എഴുതുക..
നന്ദി....
ഒരുപാടു നന്ദി...
ഈ അശ്വത്ഥ്വാമാവിന്റെ വ്രണങ്ങള്‍ക്ക് ശമനം പകരാന്‍ നിങ്ങളെങ്കിലും വന്നല്ലോ...
വൃതാസുരാ...
ബയാന്‍
മനൂ...
നന്ദി...
ഒരുപാട്....
ഇനിയും ഇതിലെ വരൂ....
കൂട്ടരെ...
Post a Comment